സ്വീകരിക്കാനൊരുങ്ങി 
ജനത

നെയ്യാറ്റിൻകര ന​ഗരസഭയ്ക്കു മുന്നിലൊരുക്കിയ കമാനങ്ങളും കൊടിതോരണങ്ങളും


വെള്ളറട സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാൻ അതിർത്തി മലയോരത്തെ കുന്നത്തുകാലൊരുങ്ങി. ശനി രാവിലെ 9.30നാണ് കുന്നത്തുകാലിലെ സ്വീകരണം.  മണ്ഡപത്തിൽ കടവിൽനിന്ന് ഒറ്റശേഖരമംഗലം, ആര്യൻകോട്, പെരിങ്കടവിള, പാലിയോടു വഴി ജാഥാ ക്യാപ്റ്റനെ കുന്നത്തുകാലിലെത്തിക്കും. തെയ്യം, കഥകളി തുടങ്ങിയ കലാരൂപങ്ങളുൾപ്പെടെ സ്വീകരണവേദിയിൽ അണിനിരക്കും. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ രതീന്ദ്രൻ, മണ്ഡലം സെക്രട്ടറി സി കെ ശശി, സി കെ ഹരീന്ദ്രൻ എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിൽ അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. നെയ്യാറ്റിൻകര  ജാഥയ്‌ക്ക്‌ ആവേശോജ്വലമായ സ്വീകരണം നൽകാനൊരുങ്ങി നെയ്യാറ്റിൻകര. ശനി പകൽ 11നാണ്‌ ജാഥ നെയ്യാറ്റിൻകരയിലെത്തുന്നത്‌. ആശുപത്രി ജങ്‌ഷനിലാണ്‌ സ്വീകരണം. ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്‌. ടൗൺ ഹാളിനു സമീപത്തുനിന്ന് തുറന്ന ജീപ്പിലാണ് നെയ്യാറ്റിൻകര നഗരസഭയ്‌ക്കു മുന്നിലെത്തുന്നത്. അവിടെനിന്ന് വിവിധ കലാരൂപങ്ങളുമായി ജാഥാ ക്യാപ്റ്റനെ വരവേൽക്കും. പാറശാല പാറശാലയിൽ സംഘടിപ്പിച്ച വിളംബരജാഥ സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയയിലെ വിവിധ ലോക്കൽ മേഖലകളിൽ നടന്ന വിളംബര ജാഥയിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്നു.  സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ കുടുംബസമേതമാണ്  പങ്കെടുത്തത്. ഏരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News