സക്കീർ രക്തസാക്ഷിദിനം ആചരിച്ചു

സക്കീർ രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു


മംഗലപുരം പിഡിപിക്കാർ കൊലപ്പെടുത്തിയ എസ്എഫ്‌ഐ-–-ഡിവൈഎഫ്‌ഐ നേതാവ് സക്കീറിന്റെ 27–-ാമത് രക്തസാക്ഷി ദിനം ആചരിച്ചു. അനുസ്മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി ജോയി എംഎൽഎ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് പി ദീപക്ക്, ഷിജുഖാൻ, കെ പി പ്രമോഷ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം ജലീൽ, അഴൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ അനിൽ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ വി വിനീത്, എസ്എഫ്ഐ ജില്ലാ ഭാരവാഹികളായ ജെ ജെ അഭിജിത്ത്, രാഹുൽ എ രാജൻ, ഏരിയ ഭാരവാഹികളായ ജി ഗോവിന്ദ്, കണ്ണൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ ജയൻ, എം റാഫി, എസ് വിധീഷ്, എം യാസിർ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News