ചിറയിൻകീഴിന്‌ 117.5 കോടി



ചിറയിൻകീഴ് സംസ്ഥാന ബജറ്റിൽ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി 117.5 കോടി രൂപയുടെ ഭരണാനുമതി. സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലാകുന്ന മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനായി ആറു കോടി രൂപ അനുവദിച്ചു. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വിവിധ പ്രവൃത്തികൾക്കായി 50 കോടി രൂപയും ലൈഫ് സയൻസ് പാർക്കിലെ മെഡിക്കൽ ഡിവൈസസ് പാർക്കിന് 24 കോടി രൂപയും ലൈഫ് സയൻസ് പാർക്കിലെതന്നെ ബയോ ഇൻകുബേഷൻ സെന്റർ നിർമാണത്തിന് 24 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. ഇതിൽ ലൈഫ് സയൻസ് പാർക്കിൽ ലഭ്യമായ തുകയിൽ 83 കോടി രൂപയും നിർമാണപ്രവൃത്തികൾക്കും ബാക്കി തുക പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റുമായാണ് ഉപയോഗിക്കുക. ഇതുകൂടാതെ, അഞ്ചുതെങ്ങ് - കഠിനംകുളം മത്സ്യസംസ്കരണ കേന്ദ്രം ആരംഭിക്കുന്നതിന് അഞ്ച് കോടി, പൊതുമരാമത്ത് പ്രവൃത്തിയായ അയിലം - അതിരുമുക്ക് - ആര്യൻകുന്ന് - അയിലം ഏല റോഡ്  നിർമാണത്തിന് 8.5 കോടിയും വകയിരുത്തിയിട്ടുണ്ട്. Read on deshabhimani.com

Related News