വിസ്മയയ്ക്ക് ആശംസയുമായി എംഎൽഎ

എംഎസ്‌സിക്ക്‌ ഒന്നാം റാങ്ക് നേടിയ വിസ്മയയ്ക്ക് ഒ എസ് അംബിക എംഎൽഎയും നഗരസഭാ ചെയർപേഴ്സൻ എസ് കുമാരിയും മധുരം നൽകുന്നു


ആറ്റിങ്ങൽ എംഎസ്‌സി ബയോ ഡൈവേഴ്‌സിറ്റി കൺസെർവേഷനിൽ ഒന്നാം റാങ്ക് നേടിയ വിസ്മയക്ക് ആശംസയുമായി എംഎൽഎ യും നഗരസഭാ ചെയർപേഴ്സനും.    കൈരളി ജങ്‌ഷൻ തിരുവോണത്തിൽ വിജയകുമാർ–- സ്വപ്ന ദമ്പതികളുടെ മകളാണ്  വിസ്മയ. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിലാണ്  പഠിച്ചത്. അവസാനവർഷ പരീക്ഷയ്‌ക്ക് ഒരാഴ്ച മുമ്പാണ് വിസ്മയയുടെ അമ്മ  സ്വപ്ന കോവിഡ് ബാധിച്ച് മരിച്ചത്. സഹോദരൻ വിമലിന് ഒരാഴ്ച മുമ്പുണ്ടായ റോഡപകടത്തെ തുടർന്ന് അച്ഛൻ വിജയകുമാർ മകനോടൊപ്പം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. പഠിച്ച വിഷയത്തിൽത്തന്നെ  ഗവേഷണം ചെയ്യാനാണ് ആഗ്രഹമെന്ന്‌ വിസ്മയ പറഞ്ഞു. ഒ എസ്  അംബിക എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി എന്നിവർ വീട്ടിലെത്തി  പൊന്നാട അണിയിച്ച്‌ മധുരം പങ്കുവച്ചു.  Read on deshabhimani.com

Related News