പനത്തുറയിലെ റോഡുകൾ പുനർനിർമിക്കും: മന്ത്രി 
വി ശിവൻകുട്ടി



തിരുവനന്തപുരം പനത്തുറയിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നേമം മണ്ഡലത്തിന്റെ ഭാഗമായ പനത്തുറ ഭാഗത്ത് കോവളം ബേക്കൽ ഉൾനാടൻ ജലപാതയ്‌ക്കായി കനാൽ റി അലൈൻമെന്റിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്‌ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് പുലിമുട്ട് സ്ഥാപിക്കും. ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ടിൽ നിർദേശിച്ചപ്രകാരം പുലിമുട്ട് നിർമിക്കാൻ 97 കോടി രൂപയുടെ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലാണ്‌. പരമാവധി വേഗത്തിൽ ഈ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News