കോളിയൂർ സഹകരണ ബാങ്കിന്റെ 2–-ാമത്‌ നീതി മെഡിക്കൽ സ്റ്റോർ

കോളിയൂർ സഹകരണ സംഘത്തിന്റെ രണ്ടാമത് നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു


കോവളം  കോളിയൂർ സർവീസ് സഹകരണ സംഘത്തിന്റെ രണ്ടാമത്തെ നീതി മെഡിക്കൽ സ്റ്റോർ കോളിയൂർ ജങ്‌ഷനിൽ  മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.  മെഡിക്കൽ സ്റ്റോറിൽനിന്നുള്ള ആദ്യ മരുന്നുവിതരണം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഇ നിസാമുദീൻ നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ വണ്ടിത്തടം മധു അധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ശൈലേന്ദ്ര പ്രസാദ് സ്വാഗതം പറഞ്ഞു. സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, അസി. രജിസ്ട്രാർ എ ഷെരീഫ്, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ശ്രീകുമാർ, പൂങ്കുളം വാർഡ് കൗൺസിലർ പ്രമീള, സിപിഐ നേതാവ് ഗോപാലകൃഷ്ണൻ നായർ, സിപിഐ എം തിരുവല്ലം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ ജി സനൽകുമാർ, കോൺഗ്രസ് കരമന മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രസന്നൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സൂര്യലാൽ, യൂണിറ്റ് ഇൻസ്‌പെക്ടർ ഷമീർ, കോളിയൂർ സർവീസ് സഹകരണ സംഘം സെക്രട്ടറി വി ആർ ദീപ്തി തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News