കായൽ കയറിയ കൃഷിഭൂമിക്ക്‌ നഷ്ട പരിഹാരത്തിന്‌ നടപടി



കോവളം  വെള്ളായണി കായലിനടിയിൽപ്പെട്ട കൃഷി നിലങ്ങൾക്ക് നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ സർക്കാർ തീരുമാനമായി.1991വരെ കായൽ ജലം വറ്റിച്ച്  നടത്തിക്കൊണ്ടിരുന്ന കൃഷി  നിർത്തിവച്ചതിനെത്തുടർന്ന് പട്ടയം ഉള്ള  കൃഷിഭൂമി കായൽ ജലത്തിനടിയിൽപ്പെട്ട്  പോയത് കാരണം ദുരിതത്തിലായ  626  കുടുംബങ്ങൾക്ക് നൽകാനുള്ള  നഷ്ടപരിഹാരം നിശ്ചയിച്ച് അറിയിക്കാൻ ജലവിഭവമന്ത്രി  കലക്ടർക്ക് നിർദേശം നൽകി.           വെങ്ങാനൂർ , കല്ലിയൂർ എന്നീ വില്ലേജുകളിലായി 626 കുടുംബങ്ങളുടെ പേരിൽ പട്ടയമുള്ള 217 ഏക്കർ  കൃഷിഭൂമിയാണ്‌ വെ ള്ളായണി കായലിനടിയിലായത്.  1991വരെ കായൽ ജലം വറ്റിച്ചുള്ള നെൽകൃഷി നിർത്തി  വച്ചു. 1996 ന് ശേഷം  കായൽ ജലം വറ്റിച്ച് കൃഷി ചെയ്യുന്നതിനു പകരം സമ്പൂർണ ശുദ്ധജലതടാകമായിനിലനിർത്തി   ജില്ലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്നഅഭിപ്രായവുംഉയർന്നു. ശുദ്ധജല വിതരണ പദ്ധതികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആവശ്യത്തിനുള്ളതുൾപ്പെടെ പൂർത്തീകരിച്ച്  വരികയുമാണ്. 2011 ൽ ആണ്‌ അന്നത്തെ കോവളം എംഎൽഎ യായിരുന്ന ജമീല പ്രകാശത്തിന്റെയും സിപിഐ എമ്മിന്റെയും നേതൃത്വത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ശ്രമം ആരംഭിച്ചത്‌.  2016 ൽ എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം പാടശേഖര സംരക്ഷണസമിതിയുടെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് കൃഷി, ജലവിഭവം, റവന്യൂ, തദ്ദേശസ്വയംഭരണംഎന്നീ വകുപ്പുകളുടെ മന്ത്രിമാർ ഉൾപ്പെടെയുള്ള ഒരു ഉന്നതതല യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്നു. ഓരോ കർഷക കുടുംബത്തിന്റെയും ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനുംനഷ്ടപരിഹാരം നൽകുന്നതിനും അനധികൃതമായ കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്നതിനുമുള്ള നിർദേശം  നൽകി. ഓഖി ദുരന്തവും പ്രളയ ദുരന്തങ്ങളും  കൊറോണ വൈറസ് ബാധയും കാരണം  നടപടി നീണ്ടു.  ഇതിനിടെയാണ്‌  ജലവിഭവമന്ത്രി  നഷ്ടപരിഹാരത്തുക നിശ്ചയിച്ച്  ഉടനടി റിപ്പോർട്ട് സമർപ്പിക്കാൻ   നിർദേശം നൽകിയത്‌. Read on deshabhimani.com

Related News