തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഉടൻ തുടക്കമാകും: ആരോഗ്യമന്ത്രി



തിരുവനന്തപുരം കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെന്നപോലെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും കരൾമാറ്റ ശസ്‌ത്രക്രിയക്ക്‌  ഉടന്‍ തുടക്കമാകുമെന്ന്‌ ആരോഗ്യമന്ത്രി വീണാജോർജ്‌. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മേല്‍പ്പാലം ഉദ്ഘാടനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.   സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍  വന്‍തോതിലുള്ള വികസനപദ്ധതികൾ സാധ്യമായെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച ആര്‍ദ്രം മിഷന്‍  കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. രാജ്യത്തുതന്നെ ആദ്യമായി സാംക്രമികരോഗ വിഭാഗത്തില്‍ ഡിഎം ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറി. മെഡിക്കല്‍ കോളേജുകളുടെ ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക് ദേശീയതലത്തില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ്സ് പ്രകാരമുള്ള അംഗീകാരം ലഭിച്ചു.    എസ്എടി ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് കഴിഞ്ഞു. അസാധാരണമായ വെല്ലുവിളികളെ അതിജീവിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രത്യേക കര്‍മപദ്ധതി ആവിഷ്കരിച്ച്  പൈലറ്റ് പ്രോജക്ട് നടപ്പാക്കുകയാണ്‌. Read on deshabhimani.com

Related News