സൗഹൃദസംഗമം തലമുറകളുടെ സംഗമവേദിയായി

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്‌മ സൗഹൃദസംഗമം ജി സ്റ്റീഫൻ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു


കാട്ടാക്കട  കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്‌മ ‘സൗഹൃദസംഗമം 2022’ തലമുറകളുടെ സംഗമവേദിയായി.   അസോസിയേഷൻ ഓഫ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അലുമ്‌നിയുടെ  കൂട്ടായ്‌മയാണ്‌ വേറിട്ട അനുഭവമായത്‌. 1965ൽ കോളേജ് ആരംഭിച്ചശേഷമുള്ള ഓരോ ബാച്ചിലെയും വിദ്യാർഥികളാണ്  ഒത്തുകൂടിയത്. പഴയകാല അധ്യാപകരെയും അനധ്യാപകരെയും കണ്ടുമുട്ടിയതും ഓർമകളിലേക്ക്‌  മടക്കയാത്രയായി.   പൂർവ വിദ്യാർഥിയായ  ജി സ്റ്റീഫൻ എംഎൽഎ സൗഹൃദസംഗമം ഉദ്ഘാടനം ചെയ്തു.  ഐ ബി സതീഷ് എംഎൽഎ ലോഗോ പ്രകാശിപ്പിച്ചു. എം വിൻസെന്റ് എംഎൽഎ ഗുരുവന്ദനം ഉദ്ഘാടനം ചെയ്‌തു.  പത്മശ്രീ ഡോ.  ജെ  ഹരീന്ദ്രൻ നായർ, ഐ ബി സതീഷ് എന്നിവർ ഗുരുക്കന്മാരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ ‘മിഴി’ സുവനീർ പ്രകാശിപ്പിച്ചു.  ക്രിസ്ത്യൻ കോളേജ്  പ്രിൻസിപ്പൽ  ലെഫ്റ്റന്റ്‌ ഡോ. ഷൈജു  ഏറ്റുവാങ്ങി.  അക്കായുടെ  കലാ സാംസ്കാരിക സംഘടന  കവി മുരുകൻ ഉദ്ഘാടനം ചെയ്‌തു. സീരിയൽ താരം ഉമാ നായർ, രാജ കുമാർ എന്നിവർ മുഖ്യാതിഥികളായി. ആദ്യകാല വിദ്യാർഥികളായിരുന്ന എ ദാമോദരൻ പിള്ള, ശശിധരൻ പിള്ള, ഡോ. കുസുമ കുമാരി, ബീവി ഉമ്മ എന്നിവർക്ക് സ്നേഹാദരം നൽകി.  കോളേജ് ക്ലർക്ക്‌ ആയിരുന്ന ദാവീദ്, റിട്ട. അസി. കമാൻഡന്റ്‌ സുരേഷ് കുമാർ ജെ എന്നിവർക്കും സ്മരണാഞ്ജലി അർപ്പിച്ചു. ഓണസദ്യക്കുശേഷം അക്ക മിഴി കലാവേദി ഒരുക്കിയ  കലാപരിപാടികൾ നടന്നു. Read on deshabhimani.com

Related News