പോത്തൻകോട് ക്ഷേത്രങ്ങളിലും 
കടകളിലും 
മോഷണം



മംഗലപുരം  പോത്തൻകോട് മൂന്ന് ക്ഷേത്രത്തിലും കടകളിലും മോഷണം. ഞായറാഴ്ച രാത്രിയാണ് സംഭവം . അയണിയർത്തല തമ്പുരാൻ ക്ഷേത്രം, തേരുവിള ദേവി ക്ഷേത്രം, വൈപ്രത്തല ദേവി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു  മോഷണം.  വൈപ്രത്തല ക്ഷേത്രത്തിന്റെ വാതിൽ തകർത്ത്‌ വിഗ്രഹത്തിൽ ചാർത്തിയിരുന്ന രണ്ടരപവനോളം വരുന്ന മാലയും സ്വർണപ്പൊട്ടുകളും മോഷ്‌ടിച്ചു. കൂടാതെ റോഡരികിലെ  കാണിക്കവഞ്ചികൾ തകർത്ത്‌ പണവും മോഷ്‌ടിച്ചു. സമീപത്തെ പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടയിലും തട്ടുകടയിലും മോഷണം നടന്നു. രണ്ടുപേരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.    ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും  പരിശോധന നടത്തി.  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News