സെമിനാർ സംഘടിപ്പിച്ചു

പാപ്പനംകോട് വിശ്വംഭരൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "ഇന്ത്യൻ കർഷകത്തൊഴിലാളി 
സമരചരിത്രം' സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്യുന്നു


  നേമം 50-–-ാമത് പാപ്പനംകോട് വിശ്വംഭരൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി "ഇന്ത്യൻ കർഷകത്തൊഴിലാളി സമരചരിത്രം' സെമിനാർ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്തു. കെഎസ്‌‌കെടിയു ഏരിയ പ്രസിഡന്റ് വെട്ടിക്കുഴി ഷാജി അധ്യക്ഷനായി.  കെഎസ്‌‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം പി ടൈറ്റസ്, ഏരിയ സെക്രട്ടറി സുധാകരൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ രതീന്ദ്രൻ, പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ പ്രദീപ്കുമാർ, നീറമൺകര വിജയൻ, എസ് ആർ ശ്രീരാജ് എന്നിവർ സംസാരിച്ചു. സിപിഐ എം പാപ്പനംകോട് ലോക്കൽ സെക്രട്ടറി കെ പ്രസാദ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം എം എ സലാം നന്ദിയും പറഞ്ഞു. കർഷകത്തൊഴിലാളി സംഗമവും മുതിർന്ന കർഷകത്തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിച്ചു. 50–-ാം വാർഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.  19ന്‌ വൈകിട്ട് അഞ്ചിന് ഇടഗ്രാമം വിനായക ഓഡിറ്റോറിയത്തിൽ നടക്കുന്ന വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും സെമിനാർ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ ഉദ്ഘാടനംചെയ്യും. 22ന് വൈകിട്ട് നാലിന് നടക്കുന്ന രക്തസാക്ഷി ദിനാചരണ യോഗം സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനംചെയ്യും.   Read on deshabhimani.com

Related News