എം വൈരവൻ പിള്ള അനുസ്മരണം



ചാല  എം വൈരവൻപിള്ളയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആര്യശാല ജങ്‌ഷനിൽ കാേവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗവും സ്മൃതി മണ്ഡപവും  മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം എസ് എ സുന്ദർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എസ് പുഷ്പലത, ജില്ലാ കമ്മിറ്റി അംഗം കരമന ഹരി, സിഐടിയു ഏരിയ സെക്രട്ടറി എൻ സുന്ദരം പിള്ള എന്നിവർ സംസാരിച്ചു. സിപിഐ എം  ചാല  ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ സ്വാഗതവും ലോക്കൽ സെക്രട്ടറി എം മണികണ്ഠൻ നന്ദിയും പറഞ്ഞു.  വൈരവൻപിള്ള സ്മാരക വായനശാല അഡ്വ എസ് എ സുന്ദർ ഉദ്ഘാടനം ചെയ്തു.   Read on deshabhimani.com

Related News