നന്ദിയോട്ടും കോൺഗ്രസും -ബിജെപിയും ഭായി ഭായി



പാലോട് നന്ദിയോട് പഞ്ചായത്തിൽ കോൺഗ്രസ് -ബിജെപി കൂട്ടുകെട്ട് മറനീക്കുന്നു. വെള്ളിയാഴ്ച നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് ഈ സഖ്യം നാടറിഞ്ഞത്.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തു. കോൺഗ്രസിന് വേണ്ടി മത്സരിച്ചയാളിനെ പരാജയപ്പെടുത്തിയാണ് ആറ് വോട്ട്‌ ബിജെപിക്ക്‌ മറിച്ചു കൊടുത്തത്.  സിപിഐ എം അംഗങ്ങൾ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരിക്കാനാണ് കോൺഗ്രസും ബിജെപിയും ചേർന്ന് സഖ്യമുണ്ടാക്കിയത്.  എന്നാൽ, യുഡിഎഫ് അധികാരത്തിലെത്തിയ പഞ്ചായത്തിൽ ചില കോൺഗ്രസ് അംഗങ്ങളെമാത്രം ഒരു കമ്മിറ്റിയിലും ഉൾപ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം കോൺഗ്രസുകാർ കെപിസിസിക്ക്‌ പരാതി നൽകി.   Read on deshabhimani.com

Related News