കർഷകസമരം 35 ദിനം പിന്നിട്ടു



തിരുവനന്തപുരം  പാളയം രക്തസാക്ഷി മണ്ഡപത്തിന്‌ സമീപം സംയുക്ത കർഷക സമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തി​ന്റെ ശനിയാഴ്ചത്തെ ഉദ്‌ഘാടനം കിസാൻസഭ സംസ്ഥാന പ്രസിഡന്റും കേരഫെഡ്‌ ചെയർമാനുമായ അഡ്വ. ജെ വേണുഗോപാലൻനായർ നിർവഹിച്ചു. സമരം 35 ദിവസം പിന്നിട്ടു.  സംയുക്ത കർഷക സമിതി ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി എസ്‌ രാജീവ്‌ അധ്യക്ഷനായി.  വിളവൂർക്കൽ പ്രഭാകരൻ സ്വാഗതം, മാങ്കോട്‌ രാധാകൃഷ്‌ണൻ, കെ സി വിക്രമൻ, ഭാസുരാംഗൻ, എം എം ബഷീർ, തമ്പാനൂർ രാജീവ്‌, കാവല്ലൂർ കൃഷ്‌ണൻനായർ, കോളിയൂർ സുരേഷ്‌, ജോസ്‌ ബിജു, കട്ടച്ചൽകുഴി ഷാജി, ആർ പ്രദീപ്‌കുമാർ, അഞ്ചുതെങ്ങ്‌ രാജീവ്‌, ആർ രാംരാജ്‌ തുടങ്ങിയവർ സംസാരിച്ചു.     Read on deshabhimani.com

Related News