മരണത്തെ തോൽപ്പിച്ച പോരാട്ട വീര്യം



  തിരുവനന്തപുരം മരിച്ചെന്ന് കരുതി അക്രമികൾ ഉപേക്ഷിച്ചിടത്തുനിന്ന് കരുത്തോടെ തിരിച്ചെത്തി പോരാടിയ ചരിത്രമാണ് വൈരവൻ പിള്ളയുടേത്. കോൺഗ്രസും ആർഎസ്എസും അവർക്ക് ഭീഷണിയാകുമെന്ന് കരുതി വകവരുത്താൻ പല തവണ പദ്ധതിയിട്ടെങ്കിലും നടന്നില്ല. അടിയന്തരാവസ്ഥയുടെ കിരാത നാളുകളിൽ കിള്ളിപ്പാലത്ത് വച്ചായിരുന്നു ആദ്യസംഭവം. കോൺഗ്രസ് ഗുണ്ടകളുടെ ഭീകരമായ ആക്രമണം നേരിട്ടു. അബോധാവസ്ഥയിലാക്കി മരിച്ചു എന്ന് ഉറപ്പാക്കിയാണ്‌ അവർ പോയത്. എന്നാൽ, അവിടെനിന്ന്‌ ഒരു യഥാർഥ പോരാളിയായി വൈരവൻ പിള്ള തിരിച്ചെത്തി. പിന്നെയെത്തിയത്‌ ആർഎസ്എസുകാരാണ്‌. മാരകായുധങ്ങളുമായി വീട്ടിൽ കയറിയ സംഘം വൈരവൻ പിള്ളയെന്ന് കരുതി അനിയൻ ശിവൻപിള്ളയെ വെട്ടി. എന്നിട്ടും കലിയടങ്ങാതെ അച്ഛൻ മാധവൻപിള്ളയേയും വെട്ടി പരിക്കേൽപ്പിച്ചു.ചാല കമ്പോളം ഐഎൻടിയുസിക്കാർ അടക്കിവാണിരുന്ന കാലത്ത്‌ ‌ വൈരവൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപ്പ്‌ എക്കാലത്തും പാർടി പ്രവർത്തകർക്കിടയിൽ ആവേശം പടർത്തുന്നതാണ്‌. സംഘർഷങ്ങളിൽ പൊലീസിന്റെയും കോൺഗ്രസിന്റെയും മർദനത്തിന് ഇരയായി. അനുശോചനയോഗം ചേർന്നു സിപിഐ എം ചാല മുൻ ഏരിയ സെക്രട്ടറി എം വൈരവൻ പിള്ളയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു.  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി, അഡ്വ. പി രാമചന്ദ്രൻ നായർ, എസ് പുഷ്പലത, ഏരിയ സെക്രട്ടറി അഡ്വ. എസ് എ സുന്ദർ, രാധാകൃഷ്ണൻ നായർ, ചാല നാസർ, വി എൽ സുരേഷ്, സി ശ്രീനിവാസ ദാസ്, ചാല മോഹനൻ, എൻ സുന്ദരം പിള്ള എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News