5 ദിനം 530 രോഗികൾ



തിരുവനന്തപുരം  ജില്ലയിൽ അഞ്ചു ദിവസത്തിനിടെ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 530 പേർക്ക്‌. ഇതിൽ 406ഉം സമ്പർക്കം മൂലം. ബുധനാഴ്‌ച അഞ്ച്‌ ആരോഗ്യ പ്രവർത്തകരടക്കം 157 പേർ രോഗബാധിതരായി. 130 സമ്പർക്കം. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. 11 പേർക്ക്‌ രോഗം ഭേദമായി. മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി പ്രദേശങ്ങളിലാണ്‌ കൂടുതൽ രോഗികൾ. 10 പേർ 10 വയസ്സിനു താഴെയുള്ളവരാണ്‌. ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ കുറ്റിച്ചൽ സ്വദേശിക്കും രോഗമുണ്ട്‌. ബുധനാഴ്‌ച 586 പേർ നിരീക്ഷണത്തിലായി. 579 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 18,459 പേർ വീടുകളിലും 1,637 പേർ സ്ഥാപനങ്ങളിലുമാണ്‌. 107 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 57 പേരെ വിട്ടയച്ചു. 511 സാമ്പിൾ പരിശോധനയ്‌ക്കയച്ചു. 843 ഫലം ലഭിച്ചു. ജില്ലയിലാകെ  -20,952 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌.  ഉറവിടമറിയാത്തവർ: പുല്ലുവിള സ്വദേശിനി (22), കൈതമുക്ക് സ്വദേശി (36), കോട്ടപ്പുറം പുതിയപള്ളി സ്വദേശി (38), ചെങ്കൽ സ്വദേശിനി (28), ചെങ്കൽ സ്വദേശി  (30), കുറ്റിച്ചൽ നിലമേൽ സ്വദേശിനി (49), കുലശേഖരം സ്വദേശി (56) വിദേശത്തുനിന്ന്‌ വന്നവർ: യുഎഇയിൽ നിന്നെത്തിയ വർക്കല സ്വദേശി (25), വർക്കല സ്വദേശി (36), വർക്കല സ്വദേശി (32), കരകുളം സ്വദേശി (30), ഇടവ സ്വദേശി (24), ഇടവ സ്വദേശി (40),  സൗദിയിൽ നിന്നെത്തിയ നഗരൂർ സ്വദേശി (27).   Read on deshabhimani.com

Related News