83.41 % വിജയം



തിരുവനന്തപുരം രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിലെ സ്‌കൂളുകൾക്ക്‌ മികച്ച വിജയം. ഈ വർഷം 83.41 ആണ്‌ ഹയർസെക്കൻഡറിയിലെ  വിജയശതമാനം. കഴിഞ്ഞ വർഷം 83 ശതമാനമായിരുന്നു. കോവിഡിനോട്‌ പോരാടി പരീക്ഷയെഴുതിയ 176 സ്‌കൂളിലെ 32,582 വിദ്യാർഥികളിൽ 27,177 പേർ ഉന്നത വിദ്യാഭ്യാസത്തിന്‌ അർഹരായി. 1664 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി. 20 പേർ 1200ൽ 1200 മാർക്കും നേടി. വൊക്കേഷണൽ അടക്കം 15 സ്‌കൂൾ 100 ശതമാനം വിജയം നേടി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 28 പേർ വിജയിച്ചു. വിജയശതമാനം 52.83. ഓപ്പൺ സ്കൂളിൽ പരീക്ഷയെഴുതിയ 2367 പേരിൽ 894 പേർ വിജയികളായി. വിഎച്ച്എസ്ഇയിലെ 2268 പേരിൽ 1845 പേർ വിജയിച്ചു. 15 സ്‌കൂളിന്‌ 100 മേനി  രണ്ടാംവർഷ ഹയർ സെക്കൻഡറിയിൽ (പ്ലസ്‌ ടു) ഒമ്പതു സ്‌കൂളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ആറു സ്‌കൂളും നൂറുമേനി വിജയം നേടി. പ്ലസ്ടുവിൽ ജഗതി ബധിരമൂക വിദ്യാലയം, ക്രൈസ്റ്റ് നഗർ ഇ എംഎച്ച്എസ്എസ്, കവടിയാർ നിർമലഭവൻ ഇഎംഎച്ച്എസ്എസ്, നാലാഞ്ചിറ സർവോദയ വിദ്യാലയ, നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവെന്റ്  എച്ച്എസ്എസ്, വഴുതക്കാട് കാർമൽ ഗേൾസ് എച്ച്എസ്എസ്, വഴുതക്കാട് ചിൻമയ എച്ച്എസ്എസ്, കഴക്കൂട്ടം ജ്യോതിനിലയം എച്ച്എസ്എസ്, മുക്കോലയ്ക്കൽ സെന്റ്‌ തോമസ് എച്ച്എസ്എസ് എന്നിവയാണ്‌ നൂറുശതമാനം വിജയം നേടിയത്. വൊക്കേഷണൽ വിഭാഗത്തിൽ ആറ്റിങ്ങൽ ഗവ. വിഎച്ച്എസ്എസ്, ജഗതി ബധിര മൂക വിദ്യാലയം, വെള്ളനാട് ജിവിഎച്ച്എസ്എസ്, മലയിൻകീഴ് ജിവിഎച്ച്‌എസ്എസ്, ഞെക്കാട് വിഎച്ച്എസ്എസ്, മണക്കാട് ഗേൾസ് വിഎച്ച്എസ്എസ്. Read on deshabhimani.com

Related News