കെഎസ്‌യുക്കാരായ അക്രമികളെ ഉടൻ പിടികൂടണം: വി ജോയി

കെഎസ്‌യു ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം ഐഷാ ലത്തീഫിനെ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശിക്കുന്നു


പാളയം  ഗവ. ലോ കോളേജിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥിനികളെ ആക്രമിച്ച കെഎസ്‌യു പ്രവർത്തകരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ആവശ്യപ്പെട്ടു. കലാലയങ്ങളെ കലാപഭൂമിയാക്കി വിദ്യാർഥിനികളെയടക്കം ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന കെഎസ്‌യുവിന്റെ അക്രമരാഷ്ട്രീയത്തെ യൂണിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർഥികൾ ബാലറ്റിലൂടെ നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവും നാലാം വർഷ പഞ്ചവത്സര എൽഎൽബി വിദ്യാർഥിനിയുമായ ഐഷാ ലത്തീഫ്, ഒന്നാം വർഷ ത്രിവത്സര എൽഎൽബി വിദ്യാർഥിനി അളകനന്ദ എന്നിവരെ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ  ഉടൻ അറസ്റ്റുചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനത്തിലായിരുന്ന എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളെ ഒരു പ്രകോപനവുമില്ലാതെ ചൊവ്വ രാത്രി ഏഴരയോടെയാണ്  കെഎസ്‌യു സംഘം ആക്രമിച്ചത്‌. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിക്കേറ്റ വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തി.  പ്രതികളായ ഒന്നാം വർഷ പഞ്ചവത്സര എൽഎൽബി വിദ്യാർഥി ഗ്രേസ് പോൾ, കെഎസ്‌യു ജില്ലാ സെക്രട്ടറിയും അവസാന വർഷ ത്രിവത്സര എൽഎൽബി വിദ്യാർഥിയുമായ എം എ ആസിഫ്, യൂണിറ്റ് പ്രസിഡന്റും അവസാന വർഷ ത്രിവത്സര എൽഎൽബി വിദ്യാർഥിയുമായ അഭിജിത്, അവസാന വർഷ ത്രിവത്സര എൽഎൽബി വിദ്യാർഥി അമൽ രാജ് എന്നിവർക്കെതിരെ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചതായി മ്യൂസിയം എസ്എച്ച്‌ഒ മഞ്ജു ലാൽ അറിയിച്ചു. Read on deshabhimani.com

Related News