സൈബര്‍ ഡിഫന്‍സിലെ വ്യവസായ
സാധ്യതകള്‍; ടെക്‌നോപാര്‍ക്കില്‍ 
പ്രചാരണ പരിപാടി



തിരുവനന്തപുരം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനുകീഴിലുള്ള ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് (ഐഡെക്‌സ്) സൈബർ ഡിഫൻസിലെ ബിസിനസ് സാധ്യതകളെപ്പറ്റി ടെക്‌നോപാർക്കിൽ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും ഐടി കമ്പനികൾക്കും സംരംഭകർക്കും ദേശീയ പ്രതിരോധ സേനകൾക്കാവശ്യമായ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനുള്ള സാധ്യതകളും വ്യവസായ സാധ്യതകളും ചർച്ച ചെയ്യാനാണ്‌ പരിപാടി സംഘടിപ്പിച്ചത്.  ടെക്‌നോപാർക്ക് പാർക്ക്‌സെന്റർ ട്രാവൻകൂർ ഹാളിൽ നടന്ന പരിപാടിയിൽ 91 ഇൻഫെന്ററി ബ്രിഗേഡ് കമാൻഡറും പാങ്ങോട് മിലിട്ടറി സ്‌റ്റേഷൻ കമാൻഡറുമായ ബ്രിഗേഡിയർ ലളിത് ശർമ മുഖ്യപ്രഭാഷണം നടത്തി.   ടെക്‌നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ, സ്റ്റാർട്ടപ്‌ മിഷൻ സിഇഒ അനൂപ് അംബിക, പ്രൊഫേസ്  സിഒഒ ലക്ഷ്മി ദാസ്, പ്രൊഫ. സൗരവ് ബൻസാൽ, കെ രാജഗുരു നാഥൻ, മഞ്ജിത്ത് ചെറിയാൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News