സിപിഐ എം ലോക്കൽ കമ്മറ്റി അംഗത്തിന് നേരെ ആർഎസ്എസ് ആക്രമണം



ചിറയിൻകീഴ് സിപിഐ എം ലോക്കൽ കമ്മറ്റി അംഗത്തിന് നേരെ ആർഎസ്എസ് ആക്രമണം. ശാർക്കര ലോക്കൽകമ്മിറ്റി അംഗം സി എസ് അജയകുമാറിനെയാണ് ബുധൻ രാത്രി ഏഴോടെ ആർഎസ്എസ് പ്രവർത്തകരായ വിമൽ, ബാബു എന്നിവരുടെ നേതൃത്വത്തിൽ മർദ്ദിച്ചത്.  അജയകുമാറിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്‌മ ശാർക്കര ക്ഷേത്രത്തിൽ വിളിക്കു വഴിപാടു നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം.  ആർഎസ്‌എസുകാർ ആയുധ പരിശീലനം നടത്തുന്ന വെടിക്കെട്ട് പുരയോട് ചേർന്ന സ്ഥലം വിളക്ക് വഴിപാടിനായി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടയായിരുന്നു തർക്കം. ക്ഷേത്ര വളപ്പിൽ അനധികൃതമായി ആർഎസ്എസുകാർ ആയുധ പരിശീലനം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. അഞ്ചംഗം സംഘമാണ്‌ അജയുമാറിന് നേരെ ആക്രമണം നടത്തിയത്.  മർദ്ദനത്തിൽ പരുക്കേറ്റ അജയകുമാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അജയകുമാർ ചിറയിൻകീഴ് പൊലീസിൽ പരാതിനൽകി.  Read on deshabhimani.com

Related News