എസ്എഫ്ഐ പ്രവർത്തകരെ അധ്യാപകൻ മർദിച്ചതായി പരാതി

ചികിത്സയിൽ കഴിയുന്ന ആദർശ്


 പേരൂർക്കട  എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളെ അധ്യാപകൻ  മർദിച്ചതായി പരാതി. വട്ടപ്പാറ എൽഎംഎസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ എ ആദർശ്, എസ് സുജിത്ത്, അഖിൽ എന്നിവർക്കാണ് മർദനമേറ്റത്.  പരിക്കേറ്റ ആദർശ് ബോധരഹിതനായി വീണു. ആദർശിനെ ഉടൻ കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഹൈസ്കുൾ അധ്യാപകനായ രാജേഷാണ് കുട്ടികളെ മർദിച്ചത്. രാവിലെ ഒമ്പതോടെ സ്കൂൾ ഗേറ്റിന് മുന്നിലാണ് സംഭവം . ഗേറ്റിന് മുന്നിൽനിന്ന വിദ്യാർഥികളോട് രാജേഷ് പ്രകോപിതനായി സംസാരിച്ച ശേഷം മർദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.ആദർശ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും, സുജിത്ത് പ്രസിഡന്റുമാണ്.  സ്കൂളിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചത് മുതൽ കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ രാജേഷ് എസ്എഫ്ഐ പ്രവർത്തകരോട് മോശമായി പെരുമാറുന്നത് പതിവാണെന്ന് വിദ്യാർഥികൾ പറയുന്നു.  വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.  രാജേഷിനെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. Read on deshabhimani.com

Related News