ധനസഹായം നൽകി

നെടുമങ്ങാട് ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്‌ഐ ഷറഫുദ്ദീന്റെ കുടുംബത്തിന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ ധനസഹായം കെെമാറുന്നു


കഴക്കൂട്ടം    നെടുമങ്ങാട് ട്രാഫിക് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ  കുടുംബത്തിന് ധനസഹായം നൽകി.  സബ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ ഒരു വർഷം മുമ്പ്‌  ഹൃദയാഘാതത്തെ തുടർന്നാണ്‌  മരിച്ചത്. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷന്റെയും തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വരൂപിച്ച ധനസഹായം പോത്തൻകോട് മേലെ മുക്കിലുള്ള വസതിയിൽ ഷറഫുദ്ദീന്റെ ഭാര്യ സുഹറ ബീവിക്ക്  ഭക്ഷ്യമന്ത്രി  ജി ആർ അനിൽ കൈമാറി.  ജില്ലാ പൊലീസ് മേധാവി  ദിവ്യ ഗോപിനാഥ്,  അഡീഷണൽ എസ്‌ പി  ഇ എസ്‌ ബിജുമോൻ, നെടുമങ്ങാട് എഎസ്‌പി  രാജ് പ്രസാദ്, കെപിഒഎ ജില്ലാ സെക്രട്ടറി ടി എസ്‌ അനിൽകുമാർ, കെപിഎ  ജില്ലാ സെക്രട്ടറി ജി വി വിനു  ഇരു സംഘടനകളുടെയും നേതാക്കൾ, സംഘടനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.    Read on deshabhimani.com

Related News