തിരുവനന്തപുരത്ത്‌ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന്‌ പേർക്ക് പരിക്ക്

അപകടത്തിൽപ്പെട്ട വാഹനം


കിളിമാനൂർ > ശബരിമലയിൽ മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക്‌  പരിക്കേറ്റു.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാന  സ്വദേശികളായ നരേഷ് (26), തുളസീദാർസ് (42), ആനന്ദ് ​ഗോപാൽ (43) എന്നിവർക്കാണ് പരിക്കേറ്റത്.   വാഴോടിനും തട്ടത്തുമലയ്‌ക്കുമിടയിൽ ശനി രാവിലെയാണ് അപകടം. തീർഥാടകർ  സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രാവലർ വാൻ തട്ടത്തുമലയിൽ ഇറക്കത്തിലുള്ള ആക്രിക്കടയിൽ നിന്നിറങ്ങിയ തമിഴ്‌നാട് രജിസ്ട്രേേഷനിലുള്ള നാഷണൽ പെർമിറ്റ്  ലോറിയുമായി ഇടിക്കുകയായിരുന്നു. ട്രാവലറി ൽ10 പേർ  ഉണ്ടായിരുന്നു.  നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഒരാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.   ട്രാവലറിന്റെ മുൻ സീറ്റിൽ കുടുങ്ങിയ ആളെ കടയ്‌ക്കൽ അഗ്നിരക്ഷാ സേനയെത്തിയാണ്  പുറത്തെടുത്തത്. തുടർന്ന് 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കടയ്‌ക്കൽ അഗ്നിരക്ഷാസേനയിലെ ഗ്രേഡ് അസി. സ്‌റ്റേഷൻ ഓഫീസർ  ടി വിനോദ് കുമാർ, ഓഫീസർമാരായ എം എൻ ഷിജു, പി പ്രശാന്ത്, നിതിൻ സു കുമാരൻ, എസ് അസീം, മുഹമ്മദ് ഷെബീർ, എസ് സുമോദ്, എ രാജീവ്, എസ് ദീപക് എന്നിവരും കിളിമാനൂർ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. Read on deshabhimani.com

Related News