ബോംബെറിഞ്ഞ കേസിൽ
ഏഴാംപ്രതി പിടിയിൽ



കിളിമാനൂർ പെട്രോൾ ബോംബെറിഞ്ഞ് കൊലപാതക ശ്രമം നടത്തിയ 11  പ്രതികളിൽ ഏഴാം പ്രതി മൂന്ന് വർഷത്തിനുശേഷം പിടിയിൽ. നാവായിക്കുളം വെട്ടിയറ മലച്ചിറ ആലുംകുന്ന് കളത്തിൻകര വീട്ടിൽ ജല്ലിക്കെട്ട് എന്ന അഖിൽ (23) ആണ് പിടിയിലായത്. ഇനി ഒമ്പത്‌പേർ പിടിയിലാകാനുണ്ട്‌. മുത്താന കൊടുവേലിക്കോണത്തുള്ള ക്ലബ്ബിൽ സംഘം ചേർന്ന് പെട്രോൾ ബോംബെറിയുകയും വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ക്ലബ്ബിലിരുന്നവരെ വധിക്കാൻ ശ്രമിക്കുകയും ക്ലബ്ബിന് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ പ്രതികൾ ഒളിവിലാണ്‌.  കടമ്പാട്ടുകോണത്ത് പൊലീസിനെ ആക്രമിച്ച കേസിലും ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയ കേസിലും അഖിൽ പ്രതിയാണ്.  ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷൻ കാവലിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ വർക്കല ഡിവൈഎസ്പി പി നിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം എസ്എച്ച്ഒ ഐ ഫറോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എഎസ്ഐ നജീബ്, എസ്‌‌സിപിഒമാരായ ഹരിമോൻ, അജിത്ത്, സിപിഒമാരായ വിനോദ്, ശ്രീജിത്ത്, ചന്തു, ജാസിം, അംഗിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു.   Read on deshabhimani.com

Related News