"ഇനി കാല്‍നിവര്‍ത്തിവച്ച് ഒന്നു കിടക്കാമല്ലോ...'



വഞ്ചിയൂർ   "നിന്നുതിരിയാനി‍ടമില്ലാത്ത വീട്ടില്‍ ചുരുണ്ടുകൂടി കിടന്ന് കാൽമുട്ടെല്ലാം വല്യ വേദനയാണ്. ഇനിയെനിക്കും മക്കൾക്കും കാലൊന്ന് നിവർത്തി കിടക്കാമല്ലോ" അരുൾദാസിന്റെ സന്തോഷം ഇങ്ങനെയാണ് പ്രതികരിച്ചത്.    കൂലിപ്പണിക്കാരനായ ചാക്ക മുടുപ്പിൽ വീട്ടിൽ അരുൾദാസിന് വീട് സ്വന്തമാകാന്‍ താങ്ങായത് നഗരസഭയും പേട്ട സെന്റ് ആൻസ് ഇടവകയും. മേയർ കെ ശ്രീകുമാറിന്റെ കൈകളിൽ നിന്ന് വീടിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ അരുൾദാസിന്റെ കണ്ണുകൾ നിറഞ്ഞു. അടച്ചുറപ്പില്ലാത്ത ഒരു കൊച്ചു മുറിയിലാണ് അമ്മയും ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം കഴിഞ്ഞിരുന്നത്. കട്ടിലിന്റെ ചോട്ടിൽ തന്നെ വെപ്പും കുടിയുമെല്ലാം. കൂലിപ്പണിയെടുത്ത് സ്വരൂപിച്ച തുകയിൽ നിന്നാണ് ചാക്കയില്‍ മൂന്ന് സെന്റ് ഭൂമി അരുൾദാസ് വാങ്ങിയത്. താക്കോല്‍ദാന ചടങ്ങില്‍ റവ. ഫാ. ഡേവിഡ്സൺ വീടിന്റെ ആശീർവാദ കർമം നടത്തി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 4.25 ലക്ഷം രൂപയും സെന്റ് ആൻസ് ചർച്ച് 4 ലക്ഷം രൂപയും ചെലവിട്ടാണ് അരുൾദാസിന് വീടൊരുക്കിയത്. Read on deshabhimani.com

Related News