എസ്എഫ്ഐ 
വിളംബര ജാഥ

എസ്എഫ്ഐ പേരൂർക്കട ഏരിയാ കമ്മിറ്റിയുടെ ജാഥയിൽ നിന്ന്


ചാല - അഖിലേന്ത്യാ ജാഥയോടനുബന്ധിച്ച്‌ എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. മണക്കാട് ജങ്‌ഷനിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൽ വിജയ് ജാഥ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ് അശ്വിൻ അധ്യക്ഷനായി സെക്രട്ടറി റയാൻ റഹീം സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എ ജി പ്രിയങ്ക, ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജാഥയുടെ സമാപനം പഴവങ്ങാടി ജങ്‌ഷനിൽ പി ആദർശ്ഖാൻ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി ജി സമ്പത്ത് സംസാരിച്ചു. പേരൂർക്കട  എസ്എഫ്ഐ പേരൂർക്കട ഏരിയാ കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. പേരൂർക്കടയിൽനിന്നും ആരംഭിച്ച ജാഥ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ അമ്പലംമുക്കിൽ സമാപിച്ചു. ഏരിയാ പ്രസിഡന്റ്‌ അഞ്ജന പ്രസാദ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി കാർത്തിക് പ്രസാദ്, എ പി ആനന്ദ്, വിഷ്ണു പ്രസാദ്, ജെ വിഷ്ണു, എം എസ് രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News