കേശവപുരം സാമൂഹിക ആരോ​ഗ്യകേന്ദ്രത്തില്‍ ​ഗൈനക്കോളജി വിഭാ​ഗം ആരംഭിക്കണം

മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത ഉദ്ഘാടനംചെയ്യുന്നു


കിളിമാനൂർ കേശവപുരം സാമൂഹിക ആരോ​ഗ്യകേന്ദ്രത്തിൽ അടിയന്തരമായി ​ഗൈനക്കോളജി വിഭാ​ഗം പ്രവർത്തനം ആരംഭിക്കണമെന്നും എല്ലാ പഞ്ചായത്തുകളിലും വനിതാ ഫിറ്റ്നസ് സെന്ററുകൾ ആരംഭിക്കണമെന്നും  മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  എം സി ജോസഫൈൻ ന​ഗറിൽ (ശ്രീലക്ഷ്മി ഓഡിറ്റോറിയം, കിളിമാനൂർ ) നടന്ന സമ്മേളനം  സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ് ശ്രീജാ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷയായി. എസ് പുഷ്പലത, സുഭദ്രാ സേതുനാഥ്, ബേബി രവീന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.  ഏരിയ സെക്രട്ടറി ശ്രീജാ ഷൈജുദേവ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാനകമ്മിറ്റിയം​ഗം  ഷൈലജാ ബീ​ഗം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാ​ഗതസംഘം ചെയർമാൻ തട്ടത്തുമല ജയചന്ദ്രൻ, ഡി സ്മിത എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ:  ശ്രീജാ ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), എസ് ​ഗിരിജ, ബേബീ രവീന്ദ്രൻ, ഐഷാറഷീദ് (വൈസ് പ്രസിഡന്റുമാർ), ശ്രീജാ ഷൈജുദേവ് (സെക്രട്ടറി), ടി ബേബിസുധ, ജി ഷീബ, വി ആർ ലീന (ജോയിന്റ് സെക്രട്ടറിമാർ), എൻ സരളമ്മ (ട്രഷറർ). Read on deshabhimani.com

Related News