കർഷക സംഘം ഏരിയ സമ്മേളനം

കർഷക സംഘം വെള്ളറട ഏരിയ സമ്മേളനം അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എസ് കെ പ്രീജ ഉദ്ഘാടനം ചെയ്യുന്നു


കാട്ടാക്കട  കർഷകസംഘം കാട്ടാക്കട ഏരിയ സമ്മേളനം ജില്ലാ ട്രഷറർ ഡി കെ മുരളി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ടോമി ഇ ആന്റണി അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ജെ ബീജു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ സി വിക്രമൻ, ഐ ബി സതീഷ് എംഎൽഎ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എസ് ഹരിഹരൻ പിള്ള, ജി സ്റ്റീഫൻ എംഎൽഎ എന്നിവർ സംസാരിച്ചു. ടോമി ഇ ആന്റണി (- പ്രസിഡന്റ്‌), എം മഹേന്ദ്രൻ, ആർ സമീനാ ബീവി -(വൈസ് പ്രസിഡന്റുമാർ), കെ രാമചന്ദ്രൻ- (സെക്രട്ടറി), കോട്ടൂർ രാജീവ്, ശ്രീകണ്ഠൻ നായർ - (ജോയിന്റ്‌ സെക്രട്ടറിമാർ), ആർ എസ് ബിജു (ട്രഷറർ) എന്നിവർ ഭാരവാഹികളായി 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും 28 അംഗ ഏരിയ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. വെള്ളറട കർഷക സംഘം ഏരിയാ സമ്മേളനം അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എസ് കെ പ്രീജ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ, സിപിഐ എം  വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, സി വേലയുധൻ നായർ, എസ് എസ് റോജി, എച്ച് എസ് അരുൺ, പാലിയോട് ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ കെ കെ സജയൻ (പ്രസിഡന്റ്‌), വി എസ് ഉദയൻ (സെക്രട്ടറി), രമണി (ട്രഷറർ). പാലോട് കർഷക സംഘം വിതുര ഏരിയ സമ്മേളന  പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഉദ്ഘാടനം ചെയ്തു. ജെ ലളിത, റീജ ഷെനിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഭാരവാഹികൾ: വി വിജുമോഹൻ (പ്രസിഡന്റ്‌), ജെ ലളിത, ഷിജി കേശവൻ (വൈസ് പ്രസിഡന്റുമാർ), ഡി പുഷ്കരാനന്ദൻ നായർ (സെക്രട്ടറി), എ എസ് ബിനു, സുനിൽകുമാർ (ജോയിന്റ്‌ സെക്രട്ടറിമാർ), വിജയകുമാർ (ട്രഷറർ). 23 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News