സമരഗീത സ്മരണ പദയാത്ര

സമരഗീത സ്മരണ പദയാത്ര സമാപനയോഗത്തിൽ 
ജി എസ് പ്രദീപ്‌ സംസാരിക്കുന്നു


പാറശാല വരിക വരിക സഹജരെ സ്വാതന്ത്ര്യസമര ഗീതത്തിന്റെ 92–-ാം വാർഷികാചരണ ഭാഗമായി ബാലസംഘം, പുരോഗമന കലാസാഹിത്യ സംഘം പാറശാല ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശീയ പതാകയുമായി കളിയിക്കവിള നിന്നാരംഭിച്ച സമരഗീതസ്‌മരണ പദയാത്ര മുഖ്യരക്ഷാധികാരി എസ് അജയകുമാർ ഫ്ളാഗ് ഓഫ് ചെയ്‌തു. പാറശാല ഗാന്ധി പാർക്കിൽ സമാപിച്ച പദയാത്ര ഗാന്ധി സ്‌മാരകത്തിനു മുന്നിൽ ദേശീയ പതാക ഉയർത്തി ഡോ. നീനപ്രസാദ് ഉദ്ഘാടനം ചെയ്തു. ഉപ്പ്‌ സത്യഗ്രഹചരിത്ര സ്‌മരണയും സമാപന യോഗവും ജി എസ് പ്രദീപ്‌ ഉദ്‌ഘാടനംചെയ്‌തു. ബാലസംഘം ഏരിയ പ്രസിഡന്റ്‌ എ എസ് ശ്രുതി അധ്യക്ഷയായി. എ വി ബെല്ലാർമിൻ, സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി, പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാർ, അംശി മുകുന്ദൻ,  കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ്‌ വി എം ശിവരാമൻ, സെക്രട്ടറി പാറശാല പത്മകുമാർ, കെ കെ സുന്ദരേശൻ, ചന്ദ്രശേഖർ, കടകുളം ശശി, എസ് കെ ബെൻഡാർവിൻ, ആർ ബിജു, എം എസ് സന്തോഷ്‌കുമാർ, കെ മധു, കരിക്കകം ശ്രീകുമാർ, കെ ജി സൂരജ്, എം സുനിൽ, ജെ എം സ്റ്റെബിൻരാജ്, എസ് അരവിന്ദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News