കെ– റെയിലിന്റെ പേരിൽ വ്യാജ 
പ്രചാരണവുമായി കോൺഗ്രസ്‌

മരുതിക്കുന്നിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോ​ഗം നാസർ കോളായി ഉദ്ഘാടനം ചെയ്യുന്നു


കിളിമാനൂർ നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കെ റെയിലിന്റെയും ആരാധനാലയങ്ങളുടെയും പേരിൽ വ്യാജ പ്രചാരണവുമായി കോൺഗ്രസ്‌. കെ റെയിലിന്റെ അലൈൻമെന്റ് കടന്നുപോകുന്ന പ്രദേശമാണ് മരുതിക്കുന്ന് വാർഡ്. ഇവിടത്തെ മുസ്ലിംപള്ളിയും ക്രിസ്‌ത്യൻ ദേവാലയും കെ റെയിൽ അലൈൻമെന്റിലൂടെയാണ്‌ പോകുന്നതെന്നും ഇവ പൊളിച്ചുനീക്കണമെന്നുമാണ്‌ കോൺഗ്രസ്‌ പ്രചരിപ്പിക്കുന്നത്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പ്രദേശത്ത്‌ സംഘടിപ്പിച്ച യോഗത്തിലും ഈ വാദമുയർത്തി.  എന്നാൽ, പ്രദേശത്ത്‌ 40 മീറ്റർ ആഴത്തിലുള്ള തുരങ്കപാതയിലൂടെയാണ്‌ കെ റെയിൽ കടന്നുപോകുന്നത്‌ എന്നിരിക്കെയാണ്‌ ആരാധനാലയങ്ങളുടെ പേരിൽ കോൺഗ്രസ്‌ വ്യാജ പ്രചാരണം നടത്തുന്നത്‌.  കോൺഗ്രസിന്റെ വ്യാജപ്രചാരണത്തിനെതിരെയും എൽഡിഎഫ്‌ സ്ഥാനാർഥി സവാദിനെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ സംഘടിപ്പിച്ച യോഗം നാസർ കോളായി ഉദ്ഘാടനം ചെയ്തു. മുല്ലനെല്ലർ ശിവദാസൻ അധ്യക്ഷനായി.  സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം വി ജോയി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ ബി പി മുരളി, ആർ രാമു, ജില്ലാകമ്മിറ്റിയം​ഗം മടവൂർ അനിൽ, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ഇ ജലാൽ തുടങ്ങിയവർ സംസാരിച്ചു, എസ് സുധീർ സ്വാ​ഗതവും സവാദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News