ശാസ്ത്ര ക്വിസ് പുസ്തകം പ്രകാശിപ്പിച്ചു

ബാലസംഘം വഞ്ചിയൂർ ഏരിയ കമ്മിറ്റി തയ്യാറാക്കിയ പുസ്തകം ജില്ലാ സമ്മേളനവേദിയിൽ
മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കുന്നു


വഞ്ചിയൂർ  സിപിഐ എം ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ച് നടന്ന ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ബാലസംഘം വഞ്ചിയൂർ ഏരിയ കമ്മിറ്റി തയ്യാറാക്കിയ ശാസ്ത്രോത്സവം ശാസ്ത്ര ക്വിസ് എന്ന പുസ്തകം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രകാശിപ്പിച്ചു. ബാലസംഘം വഞ്ചിയൂർ ഏരിയ സെക്രട്ടറി സാനിയ സെഗാൾ പുസ്തകം ഏറ്റുവാങ്ങി.  സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ സന്നിഹിതരായിരുന്നു. ബാലസംഘം ഏരിയ പ്രസിഡന്റ് നയൻരാജ്, കൺവീനർ പ്രേമൻ തോപ്പിൽ, കോ–-ഓർഡിനേറ്റർ ഡോ. വിജയകുമാരി എന്നിവർ ഒപ്പമുണ്ടായിരുന്നു.   ‘ചരിത്രപഥങ്ങളിലൂടെ ’
പ്രകാശിപ്പിച്ചു പാറശാല സിപിഐ എം ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ച് പുരോഗമന കലാസാഹിത്യസംഘം പാറശാല മേഖലാ കമ്മിറ്റി തയ്യാറാക്കിയ പോസ്റ്റർ സീരീസ് ‘ചരിത്രപഥങ്ങളിലൂടെ' മേഖലാ സെക്രട്ടറി പാറശാല പത്മകുമാർ സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖിക്ക് കൈമാറി പ്രകാശിപ്പിച്ചു. മേഖലാ പ്രസിഡന്റ് വി എം ശിവരാമൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജി സൂരജ്, മേഖലാ ട്രഷറർ ഡോ. കെ കെ സുന്ദരേശൻ എന്നിവർ സംസാരിച്ചു. വി എം ശിവരാമൻ ക്യൂറേറ്റ് ചെയ്യുന്ന പോസ്റ്റർ സീരീസിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ് ഉള്ളടക്കം.  Read on deshabhimani.com

Related News