സാരംഗിന് ചികിത്സയ്ക്കായി "ഒപ്പമുണ്ട് 
ഡിവൈഎഫ്ഐ'



വെഞ്ഞാറമൂട്  ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന സാരംഗിന് താങ്ങായി ഡിവൈഎഫ്‌ഐ. ചികിത്സാസഹായ ഫണ്ട് കണ്ടെത്തുന്നതിനായി ‘ഒപ്പമുണ്ട് ഡിവൈഎഫ്ഐ’ പദ്ധതിയുമായാണ്‌ പന്തപ്ലാവിക്കോണം യൂണിറ്റ് എത്തിയത്‌.   സ്‌പൈനൽ മസ്കുലാർ എട്രോഫി എന്ന അപൂർവരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് വട്ടയം ചരുവിള വീട്ടിൽ സന്തോഷിന്റെയും സരിതയുടെയും മകൻ അഞ്ചു വയസ്സുകാരൻ സാരംഗിന്റെ ചികിത്സയ്ക്കായാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നാട് ഒന്നിക്കുന്നത്.  പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ   ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ എൺപത്തി അയ്യായിരം രൂപ ഡി കെ മുരളി എംഎൽഎ മാതാപിതാക്കൾക്ക് കൈമാറി. പുല്ലമ്പാറ  പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ശ്രീകണ്ഠൻ, പ്രീതാ മനോജ്, സന്തോഷ്കുമാർ, അഖിൽ, ധനുഷ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News