ആറ്റിങ്ങൽ ടൗണിലെ 
വൺവേ പരിഷ്കരിക്കും



ആറ്റിങ്ങൽ ആറ്റിങ്ങൽ ടൗണിലെ വൺവേ സംവിധാനം പരിഷ്കരിക്കുമെന്ന് ഒ എസ് അംബിക എംഎൽഎ. ഇതുസംബന്ധിച്ച് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ദേശീയപാതയിൽ കിഴക്കേ  നാലുമുക്ക് മുതൽ കച്ചേരി ജങ്‌ഷൻവരെയുള്ള ഭാഗത്ത്‌ ഇരു വശത്തേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെ കടത്തിവിടാനും പാലസ് റോഡിൽ കിഴക്കേ നാലുമുക്ക് മുതൽ ഗേൾസ് ഹൈസ്കൂൾ ജങ്‌ഷൻവരെയുള്ള ഭാഗത്തേക്ക് രണ്ടു വശത്തേക്കും വലിയ വാഹനങ്ങൾ  ഉൾപ്പെടെ അനുവദിക്കാനും  ധാരണയായി.  പരീക്ഷണാടിസ്ഥാനത്തിൽ 15,16,17 തീയതികളിൽ പരിഷ്കരണം നടപ്പാക്കും. സുഗമമായ ഗതാഗത സാധ്യത പരിശോധിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് എംഎൽഎ അറിയിച്ചു.  നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി, തുളസീധരൻപിള്ള, തഹസിൽദാർ ജോൺസൻ, ആർടിഒ ബിജു മോൻ, ട്രാഫിക് എസ്ഐ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.  കച്ചേരി ജങ്‌ഷൻ മുതൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജങ്‌ഷൻ വരെയുള്ള ചിറയിൻകീഴ് റോഡ് ഇതുപോല തുടരും. കച്ചേരി ജങ്‌ഷനിൽനിന്ന് ഗേൾസ്  സ്കൂൾ ജങ്‌ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിന് മുന്നിലൂടെയും ഗേൾസ് സ്കൂൾ ജങ്‌ഷൻ വീരളം ക്ഷേത്രം ജങ്‌ഷൻ എന്നിവിടങ്ങളിൽനിന്ന്‌ കച്ചേരി ജങ്‌ഷനിലേക്ക് വരുന്നവർ ചിറയിൻകീഴ് റോഡിലൂടെയും പോകാം. Read on deshabhimani.com

Related News