ചിറയിൻകീഴിൽ ആരോഗ്യമേള തുടങ്ങി

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു


ചിറയിൻകീഴ്  ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയ്ക്ക് തുടക്കമായി. ശാർക്കര ഗവ. യുപിഎസിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന രൂപീകരണം മുതൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തുതന്നെ പ്രഥമ ശ്രേണിയിലാണ് കേരളമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  വി ശശി എംഎൽഎ അധ്യക്ഷനായി.  പി സി ജയശ്രീ, എ ഷൈലജാ ബീഗം, ആർ സുഭാഷ്, വേണുഗോപാലൻ നായർ, പി മുരളി, വി ലൈജു, എ ചന്ദ്രബാബു, എസ് ഷീല, ആർ മനോന്മണി, എ താജുന്നിസ, എസ് ഫിറോസ് ലാൽ, ജോസഫിൻ മാർട്ടിൻ, പി മണികണ്ഠൻ, കവിത സന്തോഷ്, കെ മോഹനൻ, പി കരുണാകരൻ നായർ, ജി ശ്രീകല, രാധിക പ്രദീപ്, വി ജയശ്രീരാമൻ, ആർ പി നന്ദു രാജ്, പി അജിത, എ എസ് ശ്രീകണ്ഠൻ,  ഡോ. ശബ്നം, എൽ ലെനിൻ, ആശ വിജയൻ  എന്നിവർ സംസാരിച്ചു.   മേളയിൽ ഇവ ഞായർ എട്ടുമുതൽ പ്രദർശന  സ്റ്റാളുകളുടെ പ്രവർത്തനം ആരംഭിക്കും. ക്ലിനിക് സെക്ഷനിലൂടെ രോഗ നിർണയം,  ജീവിതശൈലീ രോഗനിർണയം, നേത്ര പരിശോധന, ഇഎൻടി പരിശോധന,  ടിബി സ്ക്രീനിങ്, മലമ്പനി, എച്ച്ഐവി, ജനറൽ ഹെൽത്ത് ചെക്കപ്‌ തുടങ്ങിയവയുണ്ടാകും.  പകർച്ചവ്യാധി ബോധവൽക്കരണം, ആർസിഎച്ച്, ദേശീയ ആരോഗ്യ പരിപാടികൾ, ദേശീയ കൺസൾട്ടേഷൻ സേവനങ്ങൾ, സെൽഫി കോർണർ /ഒപ്പുശേഖരണം, പാലിയേറ്റീവ് പരിചരണം, ആയുർ സേവനങ്ങൾ തുടങ്ങിയവ  ലഭ്യമാകും. വർക്കലയിൽ ഇന്ന് വർക്കല വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന ആരോഗ്യമേള ഞായർ രാവിലെ 10.30ന് പാളയംകുന്ന് ഗവ. എച്ച്‌എസ്‌എസിൽ വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഒ എസ് അംബിക എംഎൽഎ, അടൂർ പ്രകാശ് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ എന്നിവർ പങ്കെടുക്കും. Read on deshabhimani.com

Related News