കരിക്കക്കരി ഏലായിൽ വൻ കൃഷിനാശം

കരിക്കക്കരി ഏലായിൽ വെള്ളം കയറി കൃഷി നശിച്ച നിലയിൽ


പാറശാല നെയ്യാറിലെ ജലം ഒഴുകിയെത്തി വ്യാപക കൃഷിനാശം. ചെങ്കൽ പഞ്ചായത്തിലെ നെയ്യാറിന് സമീപത്തുള്ള നൊച്ചിയൂരിൽ കൃഷി ആവശ്യത്തിനായി സ്ഥാപിച്ചിരുന്ന ഷട്ടർ തകർന്നതോടെയാണ്‌  സമീപത്തെ കരിക്കക്കരി ഏലായിലുൾപ്പെടെ വെള്ളം കയറി കൃഷി നശിക്കുന്നത്.  ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ്‌ നശിച്ചത്‌.  കഴിഞ്ഞവർഷം പെയ്‌ത ശക്തമായ മഴയിലാണ് ഷട്ടറിന്റെ കോൺക്രീറ്റ് തകർന്നത്. ഷട്ടറിന്റെ കേടുപാട്‌ ഉടൻ  പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകർ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ചെങ്കൽ പഞ്ചായത്തിലും കൃഷി ഓഫീസിലും പരാതി നൽകിയിട്ടും  നടപടി സ്വീകരിച്ചില്ല. ഇതിനാൽ  ഡാം തുറക്കുമ്പോൾ താഴ്‌ന്ന പ്രദേശങ്ങളിലെ ഏലാകളിൽ വെള്ളം കയറുന്നത് നിത്യസംഭവമായിരിക്കുകയാണ്‌.  വിളവെടുക്കാൻ മാസങ്ങൾമാത്രം വേണ്ടിയിരുന്ന ഏക്കർ കണക്കിന് വാഴകളും നെല്ലും മരച്ചീനിയും വെള്ളപ്പൊക്കത്തിൽ നശിച്ചു.  ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് ഭൂരിഭാഗം കർഷകരും കൃഷി ഇറക്കുന്നത്. ഇത്തരത്തിലുള്ള കൃഷിനാശം കർഷകർക്ക് ഇരുട്ടടിയാകുകയാണ്‌. ഒരേക്കറിൽ  കൃഷി ചെയ്തിരുന്ന ആയിരക്കണക്കിന് വാഴകൾ നശിച്ചതായി കരിക്കക്കരി ഏലായിലെ കർഷകൻ ചന്ദ്രൻ പറഞ്ഞു. Read on deshabhimani.com

Related News