കമ്യൂണിസ്റ്റുകളുടെ പങ്ക് അവിസ്മരണീയം: എം എ ബേബി

ബാലരാമപുരത്തെ സ്വാതന്ത്ര്യദിനാഘോഷം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യുന്നു


നേമം സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകളുടെ പങ്ക് അവിസ്മരണീയമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഐ എമ്മും സിപിഐയും സംയുക്തമായി  ബാലരാമപുരത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിൻകര വെടിവയ്പ് സ്ഥലത്തേക്ക് വന്ന ബ്രിട്ടീഷ് കുതിരപ്പട്ടാളത്തെ ബാലരാമപുരത്ത് വടംകെട്ടി വീഴ്ത്തിയ ധീരനായ കമ്യൂണിസ്റ്റ്‌ ഫക്കീർ ഖാന്റെ നാടാണ് ബാലരാമപുരമെന്നും എം എ ബേബി പറഞ്ഞു.  സിപിഐ എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പള്ളിച്ചൽ വിജയൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം ബഷീർ, പി രാജേന്ദ്രകുമാർ, എസ് കെ പ്രീജ, ഐ ബി സതീഷ് എംഎൽഎ, ജി സ്‌റ്റീഫൻ എംഎൽഎ, പി എസ് ഹരികുമാർ, കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, സിപിഐ ജില്ലാ കൗൺസിൽ അംഗം സി എസ് രാധാകൃഷ്ണൻ, ആദർശ് കൃഷ്ണ, കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളായ എൻ സി ശേഖർ, പി ഫക്കിർ ഖാൻ, ഒ ഷാഹുൽ ഹമീദ്, വി തങ്കയ്യ, മാധവൻ പിള്ള, കെ ജി ശങ്കർ കരമന, തലയിൽ രാമൻപിള്ള, നാരായണൻ നായർ എന്നിവരെ അനുസ്മരിച്ചു. Read on deshabhimani.com

Related News