കേന്ദ്രത്തിന്റേത് അമിതാധികാരവാഴ്ച: എസ് ആർ പി

കെഎസ്‌ടിഎ ജില്ലാ പഠന ക്യാമ്പ്‌ എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു


  തിരുവനന്തപുരം  കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ പഠനക്യാമ്പിന്‌ സമാപനം. ശിക്ഷക് സദനിൽ  രണ്ടു ദിവസത്തെ ക്യാമ്പ്‌ മുതിർന്ന സിപിഐ എം നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. തുടർച്ചയായി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ വർഗീയ കോർപറേറ്റ് സഖ്യത്തിന്റെ അമിതാധികാര വാഴ്ചയായി മാറിയിരിക്കുന്നുവെന്ന് എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.  യുക്തിക്കും ശാസ്ത്രത്തിനും എതിരായി പുതു തലമുറയെ വാർത്തെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിനായാണ് പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ സിജോവ് സത്യൻ അധ്യക്ഷനായി. കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, ജില്ലാ സെക്രട്ടറി വി അജയകുമാർ എന്നിവർ സംസാരിച്ചു. സംഘടനാ വിദ്യാഭ്യാസ രേഖ സംസ്ഥാന വൈസ് പ്രസിഡന്റ കെ വി ബെന്നി അവതരിപ്പിച്ചു. നവകേരള സൃഷ്ടിയും ജൻഡർ ന്യൂട്രൽ സമൂഹവും എന്ന വിഷയം സാമൂഹ്യക്ഷേമ വകുപ്പ് ട്രാൻസ്‌ജൻഡർ സെൽ- കോ-ഓർഡിനേറ്റർ ശ്യാമ എസ്‌ പ്രഭ അവതരിപ്പിച്ചു.  രണ്ടാം ദിവസം സാമ്പത്തിക തത്വശാസ്ത്രവും ഇന്ത്യൻ തൊഴിലാളികളും എന്ന വിഷയം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ അവതരിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ നൂതന പ്രവണതകളും ഏകീകരണത്തിന്റെ സാധ്യതകളും വിഷയം സി രാമകൃഷ്ണൻ അവതരിപ്പിച്ചു. അധ്യാപകർ അറിഞ്ഞിരിക്കേണ്ട ബാലാവകാശം, പോക്സോ - സൈബർ നിയമങ്ങളെ സംബന്ധിച്ച് അഡ്വ. എസ്‌ വൈ മോഹൻകുമാർ കിരൺ ക്ലാസ് എടുത്തു.  സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ് ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. എം എസ്  പ്രശാന്ത്  വി അജയകുമാർ, ആർ വിദ്യാവിനോദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News