വനിതകൾക്ക്‌ 20%
സംവരണം



തിരുവനന്തപുരം  പുതിയ റേഷൻ കട ലൈസൻസ്‌ അനുവദിക്കാൻ മാനദണ്ഡങ്ങളായി. സംവരണക്രമം പാലിച്ചാകണം ലൈസൻസ്‌ അനുവദിക്ക ൽ. പട്ടികജാതി എട്ട്‌, പട്ടികവർഗം രണ്ട്‌, ഭിന്നശേഷി അഞ്ച്‌, വനിത 20 എന്നിങ്ങനെ 35 ശതമാനമാണ് സംവരണം. അറുനൂറോളം ലൈസൻസികളുടെ ഒഴിവുണ്ട്. പത്താം ക്ലാസ് ജയിച്ച 62 വയസ്സുവരെ ഉള്ളവർക്കാണ് ലൈസൻസ് അനുവദിക്കുക.  ഒഴിവ്‌ നികത്താൻ മാർക്ക് അടിസ്ഥാനത്തിലുള്ള മുൻഗണനാ മാനദണ്ഡം പുറത്തിറക്കി. പത്തോ അതിലേറെയോ വർഷം സെയിൽസ്മാനായി റേഷൻ കടകളിൽ ജോലി ചെയ്തവർക്ക് 20 മാർക്കുവരെ മുൻഗണന. ആദ്യത്തെ 10 വർഷത്തിന്‌ 10 മാർക്കും തുടർന്നുള്ള ഓരോ വർഷത്തിനും അര മാർക്കും നൽകിയാണ്‌ പരമാവധി 20 മാർക്ക്.  ബിരുദമോ മൂന്ന്‌ വർഷ ഡിപ്ലോമയോ ആണെങ്കിൽ നാല്‌ മാർക്ക് ലഭിക്കും. പിജിക്ക് രണ്ട്‌ മാർക്കുകൂടി ചേർത്ത് ആകെ മാർക്ക് നൽകും. വികലാംഗർ/സ്ത്രീ/പട്ടികജാതി/വർഗം, അതേ വാർഡിലെ വ്യക്തി/ സ്വന്തമായി കടമുറിയുള്ളവർ, വിമുക്തഭടൻ/ട്രാൻസ് ജെൻഡർ/വനിതാ കൂട്ടായ്മ/പ ഞ്ചായത്ത് സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് അഞ്ച്‌ മാർക്ക് വീതവും നൽകും.   Read on deshabhimani.com

Related News