ജില്ലയിൽ കോവിഡ്‌ കൂടുന്നു



തിരുവനന്തപുരം ജില്ലയിൽ കോവിഡ്‌ വ്യാപനം ശക്തമാകുന്നു. വ്യാഴം മാത്രം 3404 പേർ രോ​ഗികളായി. തുടർച്ചയായ രണ്ടാം ദിവസമാണ്‌ രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്‌. വ്യാഴാഴ്ച 32.20 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌. രോഗമുക്തർ 412 മാത്രം. രോഗബാധിതർ 14,365 ആയും ഉയർന്നു. മെഡിക്കൽ കോളേജ്‌ ക്യാമ്പസിലെ ഫാർമസി കോളേജ്‌, തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജ്‌ എന്നിവിടങ്ങളിൽ നിരവധി വിദ്യാർഥികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ ഓഫ്‌ലൈൻ ക്ലാസുകൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി. ശ്രീചിത്രയിൽ അടിയന്തരസ്വഭാവമുള്ള ശസ്‌ത്രക്രിയകൾ മാത്രമാണ്‌ ചെയ്യുന്നത്‌. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ പകുതി ജീവനക്കാർ മാത്രമാണ്‌ ജോലിക്കെത്തുന്നത്‌. രോഗിക്കൊപ്പം ഒരാൾക്ക്‌ മാത്രമാണ്‌ അനുമതി.   Read on deshabhimani.com

Related News