ആദ്യദിനം ‘മാസ്‌റ്റർ മാസ്‌‌’

ബുധനാഴ്ച തിയറ്ററിൽ ആദ്യ പ്രദർശനനത്തിനെത്തിയ കാണികളെ ശരീരോഷ്മാവ് പരിശോധിച്ച് കടത്തിവിടുന്നു


തിരുവനന്തപുരം വിജയ്‌യും വിജയ്‌ സേതുപതിയും ഒന്നിച്ചെത്തിയ "മാസ്റ്റർ' സ്‌ക്രീനിൽ തെളിഞ്ഞതോടെ ജില്ലയിലെ സിനിമാ തിയറ്ററുകളും പ്രൗഢിയിലേക്ക്‌ മടങ്ങി. പതിവ്‌ റിലീസ്‌ ദിവസത്തെ തിരക്കും ആരാധകരുടെ ആഘോഷപ്രകടനങ്ങളും കോവിഡിൽ മങ്ങി. എങ്കിലും സാമൂഹ്യഅകലം പാലിച്ച് സിനിമാ പ്രേമികൾ തിയറ്റുകൾക്ക് മുന്നിൽ രാവിലെ തന്നെ സ്ഥാനം പിടിച്ചിരുന്നു.    പത്തുമാസത്തെ ഇടവേളയ്ക്കുശേഷം തിയറ്ററുകളിൽ സിനിമ ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഏവരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ ഭൂരിഭാഗം തിയറ്ററുകളിലും പ്രദർശനം നടന്നു. പകുതി സീറ്റുകളിൽ മാത്രമാണ് ആളുകളെ പ്രവേശിപ്പിച്ചത്. എത്തുന്നവരുടെ പേരും മൊബൈൽ നമ്പറും രേഖപ്പെടുത്തി. സാനിറ്റൈസർ നൽകി ശരീരോഷ്മാവ് പരിശോധിച്ചാണ് പ്രവേശിപ്പിച്ചത്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ മാത്രമായിരുന്നു പ്രദർശനം. സെക്കൻഡ് ഷോ ഉണ്ടായിരുന്നില്ല. Read on deshabhimani.com

Related News