തുഞ്ചൻ സ്‌മാരക സമിതിയെ സർക്കാർ പരിഗണിക്കും: മന്ത്രി

ടി ജി ഹരികുമാറിന്റെ നാലാമത്‌ സ്‌മൃതിദിനാചരണ ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം ഭാഷയെയും ഭാഷാപിതാവിനെയും സ്‌മരിക്കുന്ന ഐരാണിമുട്ടം തുഞ്ചൻ സ്‌മാരകസമിതിയെ സർക്കാർ പരിഗണിക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ.    കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും ഐരാണിമുട്ടം തുഞ്ചൻ സ്‌മാരകസമിതി, മാരായമുട്ടം എഴുത്തച്ഛൻ നാഷണൽ അക്കാദമി എന്നിവയുടെ ജനറൽ സെക്രട്ടറിയും കിളിപ്പാട്ട്‌ മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്ന ടി ജി ഹരികുമാറിന്റെ നാലാമത്‌ സ്‌മൃതിദിനാചരണ ചടങ്ങുകൾ തുഞ്ചൻ സ്‌മാരകമണ്ഡപത്തിൽ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.    സമിതി പ്രസിഡന്റ്‌ ഡോ. ടി ജി രാമചന്ദ്രൻപിള്ള അധ്യക്ഷനായി. പി മോഹനൻ, സി കെ ഹരീന്ദ്രൻ എംഎൽഎ, ഡോ. ജോർജ്‌ ഓണക്കൂർ, ഡോ. എം ആർ തമ്പാൻ, കാരയ്‌ക്കാമണ്ഡപം വിജയകുമാർ, സുമേഷ്‌ കൃഷ്‌ണൻ, മണക്കാട്‌ ഗോപൻ, കൗൺസിലർ സി ഉണ്ണിക്കൃഷ്‌ണൻ, എഴുത്തച്ഛൻ നാഷണൽ അക്കാദമി പ്രസിഡന്റ്‌ ആറ്റുകാൽ ജി കുമാരസ്വാമി, കെ മുരളീധരൻ, ജനറൽ സെക്രട്ടറി സുധ ഹരികുമാർ എന്നിവരും സംസാരിച്ചു.  Read on deshabhimani.com

Related News