ഒരു വർഷത്തിനിടെ നാനൂറിലധികം പേർക്ക്‌ രോഗമുക്തി

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിഎസ്എ മെഷീൻ ഉപയോഗിച്ച് രോഗിയ്ക്ക് ചികിത്സ നൽകുന്നു


തിരുവനന്തപുരം സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ച ഡിജിറ്റൽ സബ്ട്രാക്ഷൻ ആൻജിയോഗ്രാഫി (ഡിഎസ്എ) മെഷീനിലൂടെ ഒരു വർഷത്തിനുള്ളിൽ നടത്തിയത് 400-ലധികം ശസ്ത്രക്രിയകൾ.  റേഡിയോ ഡയഗ്‌നോസിസിന്റെ ഉപവിഭാഗമായ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. എൽഡിഎഫ്‌ സർക്കാർ ആറുകോടി ചെലവഴിച്ചാണ്‌ ഡിഎസ്എ മെഷീൻ സ്ഥാപിച്ചത്‌.  റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവി ഡോ. ജയശ്രീ, അസിസ്റ്റന്റ്‌ പ്രൊഫസർമാരായ ഡോ. എ പ്രവീൺ, ഡോ. അജയ് അലക്സ് എന്നിവരാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കൈകാലുകളിലെയും വിവിധ ആന്തരിക രക്തക്കുഴലുകളുടെയും തടസ്സം മാറ്റുന്നതിനും സ്റ്റെന്റ്‌ ഇടുന്നതിനും കരളിലെ മുഴകൾക്ക് കീമോ ചികിത്സ, പിത്തസഞ്ചിയിലും പിത്തക്കുഴലിലുമുള്ള തടസ്സം നീക്കൽ, രക്തക്കുഴൽ വഴിയുള്ള ലിവർ ബയോപ്സി, രക്തസ്രാവത്തിന് രക്തക്കുഴൽ വഴിയുള്ള ചികിത്സ, അപകടം മൂലമുണ്ടാകുന്നതടക്കമുള്ള ആന്തരിക രക്തസ്രാവം തുടങ്ങി നിരവധി ചികിത്സകൾ മെഷീന്റെ സഹായത്തോടെ ഫലപ്രദമായി നടത്തുന്നുണ്ട്‌.    Read on deshabhimani.com

Related News