ചെമ്മരുതിയിൽ കൊയ് ത്തുത്സവം



വർക്കല  ചെമ്മരുതി പഞ്ചായത്തിലെ 68 ഹെക്ടർ പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ് ത്തുത്സവം പനയറ പാടശേഖരത്തിൽ വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ എച്ച് സലിം, സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷ അരുണ, സഹകരണ ബാങ്ക് പ്രസിഡന്റ് ടി രാധാകൃഷ്ണൻ, കൃഷി ഓഫീസർ പ്രീതി, പാടശേഖര സമിതി പ്രസിഡന്റ് ശ്രീധരൻ ഉണ്ണിത്താൻ, അജിത്‌, രാജേഷ് ബാബു എന്നിവർ പങ്കെടുത്തു. കർഷകർക്ക് ത്രിതല പഞ്ചായത്തുകളിൽനിന്ന്‌ ഒരു ഹെക്ടർ നെൽക്കൃഷിക്ക് 22,000 രൂപയും കൃഷിവകുപ്പിൽനിന്ന്‌ 5500 രൂപയും കുമ്മായവും  നൽകി. നെല്ല് കൃഷിഭവനിലൂടെ ന്യായവിലയ്ക്കെടുത്ത് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾവഴി ചെമ്മരുതി ബ്രാൻഡ്‌ നാടൻ കുത്തരിയായി വിപണിയിൽ എത്തിക്കും. Read on deshabhimani.com

Related News