ഉദ്‌ഘാടനം ഉത്സവമാക്കി ധനുവച്ചപുരം ഗ്രാമം

ധനുവച്ചപുരം ഐടിഐയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തേക്ക് വരുന്നു. മന്ത്രി വി ശിവൻകുട്ടി,
എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, ജി സ്റ്റീഫൻ, കെ അൻസലൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ സമീപം


പാറശാല നാടിന്റെ യശസ്സ്‌ ഉയർത്തിപ്പിടിക്കുന്ന ഗവ. ഐടിഐയുടെ പുതിയ മന്ദിരോദ്‌ഘാടനം ഉത്സവമാക്കി ധനുവച്ചപുരം ഗ്രാമം. നൂറുകണക്കിന്‌ ആളുകളാണ്‌ ഉദ്‌ഘാടനവേദിയിലേക്ക്‌ ഒഴുകിയെത്തിയത്‌. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ.   ജനകീയ ഭരണത്തിനും നാടിന്റെ വികസന പ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്ന മുഖ്യമന്ത്രി  എത്തിയതോടെ ആവേശം വാനോളമുയർന്നു.  ആധുനികരീതിയിൽ ഐടിഐ മേഖല നവീകരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന ധനുവച്ചപുരം ഐടിഐയിൽ ഏറ്റവും മെച്ചപ്പെട്ട കോഴ്സുകൾ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും  അധ്യക്ഷനായിരുന്ന മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  എംഎൽഎമാരായ കെ ആൻസലൻ, ഐ ബി സതീഷ്, ജി സ്റ്റീഫൻ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, ട്രെയിനിങ്‌ വകുപ്പ്‌ ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, നഗരസഭാ ചെയർമാൻ പി കെ രാജ്മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജി ലാൽകൃഷ്ണൻ, എസ് കെ ബെൻഡാർവിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ എസ് നവനീത്കുമാർ, എൽ മഞ്ജുസ്മിത, എസ് സുരേന്ദ്രൻ, ആർ അമ്പിളി, ഒ ഗിരിജകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി ആർ സലൂജ, വി എസ് ബിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി താണുപിള്ള, കെ വി പത്മകുമാർ, വാർഡംഗം എൽ ബിന്ദുബാല, ട്രെയിനിങ്‌ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ പി ശിവശങ്കരൻ, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ്‌ ഷമ്മി ബക്കർ, സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ, ഇന്റർ ഐടിഐ ചെയർമാൻ ആഷിക് പ്രദീപ്, പിടിഎ പ്രസിഡന്റ്‌ സതീഷ് കുമാർ, ബാലരാജ് എന്നിവർ സംസാരിച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ്‌ എസ് വി അനിൽകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News