പ്രാർഥനാഗീതം പ്രകാശിപ്പിച്ചു

ധനുവച്ചപുരം ഗവ. ഐടിഐയുടെ പ്രാർഥനാഗീതം സ്പീക്കർ എം ബി രാജേഷ് പ്രകാശിപ്പിക്കുന്നു


പാറശാല ധനുവച്ചപുരം ഗവ. ഇന്റർനാഷണൽ ഐടിഐയുടെ പ്രാർഥനാഗീതം സ്പീക്കർ എം ബി രാജേഷ് പ്രകാശിപ്പിച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥ്‌, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജി ലാൽ കൃഷ്ണൻ, എസ് കെ ബെൻഡാർവിൻ, പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എസ് നവനീത്കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി ആർ സലൂജ, വി എസ് ബിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി താണുപിള്ള, കെ വി പത്മകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ, പ്രിൻസിപ്പൽ ഇൻചാർജ് എസ് വി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.  ധനുവച്ചപുരം ഐടിഐ സീനിയർ ഇൻസ്ട്രക്ടറായ എസ് ഹരിലാൽ രചിച്ച പ്രാർഥനാഗീതത്തിന് സംഗീതം നൽകിയത് പി ജി ശശി ആണ്. ഈ ഗാനം ഐടിഐയുടെ പ്രാർഥനാഗാനമായി ദിവസേന അവതരിപ്പിക്കും. Read on deshabhimani.com

Related News