ജനകീയ ക്യാമ്പയിൻ ഏറ്റെടുത്ത് പൊതുജനം

അദാലത്തിലെത്തിയ വീട്ടമ്മ മേയർ ആര്യ രാജേന്ദ്രനെ ആശീർവദിക്കുന്നു


നേമം തിരുവനന്തപുരം നഗരസഭയുടെ ജനകീയ ക്യാമ്പയിനായ നഗരസഭ ജനങ്ങളിലേക്ക് പരിപാടിയിൽ സന്തുഷ്‌ടരായി ജനങ്ങൾ. നേമം സോണൽ ഓഫീസിൽ നടന്ന മൂന്നാംഘട്ട ക്യാമ്പയിൻ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 210 പരാതിയാണ്  മേയർ കേട്ടത്. 22 പരാതിക്ക്‌ ഉടൻ  നടപടിയെടുത്തു.  നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കേണ്ടവ  ഉദ്യോഗസ്ഥർക്ക് കൈമാറി. ഡെപ്യൂട്ടി മേയർ പി കെ രാജു, സ്ഥിരം സിമിതി അധ്യക്ഷന്മാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.   എന്നാൽ ജനോപകാരപ്രദമായ പരിപാടിയിൽനിന്ന്‌  നേമം സോണലിലെ അഞ്ച് ബിജെപി കൗൺസിലർമാരും വിട്ടുനിന്നു. വോട്ടു നൽകി വിജയിപ്പിച്ചവരോട്‌ ഒരു ഉത്തരവാദിത്വവും ഇല്ലാത്തവരാണ്‌ വിട്ടുനിന്നതെന്ന്‌ മേയർ പറഞ്ഞു. Read on deshabhimani.com

Related News