വർക്കല റെയിൽവേ സ്റ്റേഷനിൽ
ടിക്കറ്റ്‌ വിതരണം അവതാളത്തിൽ



വർക്കല വർക്കല –- ശിവഗിരി റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാർ കുറവായതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിൽ. കോവിഡിന് മുമ്പുവരെ രണ്ട് കൗണ്ടർ പ്രവർത്തിച്ചിരുന്നിടത്ത്‌ ഒരു കൗണ്ടർമാത്രമാണ്‌ നിലവിലുള്ളത്‌.  എല്ലാ ട്രെയിനുകളുടെയും സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചിട്ടും തിരക്ക്‌ ഒഴിവാക്കാൻ അധികൃതർ ശ്രമിക്കാത്തത്‌ പ്രതിഷേധത്തിന്‌ ഇടയാക്കുന്നുണ്ട്‌.   തീർഥാടനകേന്ദ്രമായതിനാൽ പൊതുവേ നല്ലതിരക്ക്‌ അനുഭവപ്പെടുന്ന സ്‌റ്റേഷനാണ്‌ വർക്കല–-ശിവഗിരി. ഒമ്പത് സ്റ്റാഫുകൾ ഉണ്ടായിരുന്ന സ്ഥലത്ത്  നാല്‌ ജീവനക്കാർ മാത്രമാണ്‌ ഇപ്പോഴുള്ളത്.  സീസൺ ടിക്കറ്റ്‌ വിതരണവും നിലവിലെ കൗണ്ടറിൽനിന്നാണ്‌.  ടിക്കറ്റ്‌ വെൽഡിങ് മെഷീനും നിർത്തലാക്കി. സമയത്തിന്‌ ടിക്കറ്റ്‌ ലഭിക്കാതെ യാത്ര മുടങ്ങുന്നതായും പരാതി പറയുന്നുണ്ട്‌. തുടർച്ചയായി ടിക്കറ്റ് കൊടുക്കേണ്ടിവരുന്നതിനാൽ  ഭക്ഷണം കഴിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും അർഹമായ അവധിയെടുക്കാനും അവസരം ലഭിക്കുന്നില്ലെന്ന്‌ ജീവനക്കാരും പറയുന്നു. Read on deshabhimani.com

Related News