ജനപ്രതിനിധികൾക്ക് സ്വീകരണം

ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു


മംഗലപുരം സിപിഐ എം തോന്നയ്ക്കൽ ലോക്കൽ കമ്മിറ്റി ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. സിപിഐ എം മംഗലപുരം ഏരിയ കമ്മിറ്റിയംഗം വേങ്ങോട് മധു അധ്യക്ഷനായി. ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, ജില്ലാ പഞ്ചായത്തംഗം എം ജലീൽ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി ഹരിപ്രസാദ്, തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജി സതീശൻനായർ, സിപിഐ എം മംഗലപുരം ഏരിയ കമ്മിറ്റിയംഗം യാസിർ തുടങ്ങിയവർ സംസാരിച്ചു.  തോന്നയ്ക്കൽ ലോക്കൽ സെക്രട്ടറി ആർ ജയൻ സ്വാഗതവും ഷംനാദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News