എൽഡിഎഫ്‌ ബഹുജന 
കൂട്ടായ്‌മ ഇന്ന്‌



തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്‌മ ചൊവ്വാഴ്‌ച നടക്കും. തിരുവനന്തപുരം വിമാനത്താവള ഗേറ്റിനു മുന്നിൽ (ചാക്ക) രാവിലെ 10ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും.   തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക്‌ കൈമാറാൻ മോദി സർക്കാർ തീരുമാനമെടുത്തു. വിമാനത്താവളം നടത്തിപ്പിന്‌ മുൻപരിചയം വേണം എന്ന നിബന്ധന എടുത്തുകളഞ്ഞത് അദാനിക്ക്‌ വിമാനത്താവളം കൈമാറുന്നതിനാണ്. തിരുവനന്തപുരം  ഉൾപ്പെടെ അഞ്ചു വിമാനത്താവളമാണ്‌ ഒറ്റയടിക്ക് അദാനിക്ക്‌ കൈമാറിയത്‌. തന്ത്രപ്രധാനമായ വിമാനത്താവളം കച്ചവടം ചെയ്യുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തിരുവനന്തപുരം എം പി ശശി തരൂരും കോൺഗ്രസും കൂട്ടുനിൽക്കുകയാണ്.  വിഴിഞ്ഞം തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും അദാനിക്ക്‌ കൈവശപ്പെടുത്താൻ കഴിഞ്ഞതിലൂടെ തലസ്ഥാനത്തിന്റെ കരയും കടലും ആകാശവും ബഹുരാഷ്ട്ര കുത്തകയുടെ കൈകളിലെത്തിയിരിക്കുകയാണ്. സ്വകാര്യവൽക്കരണ നടപടികൾക്കെതിരെ നടക്കുന്ന ബഹുജന കൂട്ടായ്‌മ വൻവിജയമാക്കണമെന്നും എൽഡിഎഫ്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News