കർഷകവേട്ട: കർഷകസംഘം രാജ്‌ഭവൻ മാർച്ച്‌ നാളെ



തിരുവനന്തപുരം മോദി സർക്കാരിന്റെ കർഷകവേട്ടയിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച രാജ്ഭവൻ മാർച്ചും ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര ഓഫീസ് ഉപരോധവും സംഘടിപ്പിക്കും. പകൽ 11ന്‌ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. കഴിഞ്ഞ 10 മാസമായി തുടരുന്ന കർഷകസമരം ഒത്തുതീർപ്പാക്കുന്നതിനുപകരം അടിച്ചമർത്താനാണ്‌ ബിജെപി സർക്കാർ ശ്രമിക്കുന്നത്. യുപിയിൽ കർഷകർക്കുനേരെ കേന്ദ്ര മന്ത്രിയുടെ മകൻ വാഹനം ഇടിച്ചുകയറ്റി നാലു കർഷകരെയും വെടിവച്ച് ഒരു കർഷനെയും കൊലപ്പെടുത്തി. സുപ്രീംകോടതി ഇടപെട്ടശേഷമാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകനെ പൊലീസ് അറസ്റ്റ്‌ ചെയ്തത്. കൊലപാതകത്തിന്‌ ഉത്തരവാദിയായ ആഭ്യന്തര സഹമന്ത്രി അജയകുമാർ മിശ്ര അധികാരത്തിൽ തുടരുകയാണ്. കർഷക കൊലപാതകത്തിൽ പ്രതിഷേധിച്ച കിസാൻസഭ ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദിനെ ക്രൂരമായി മർദിച്ചു. സമരങ്ങളെയും പ്രക്ഷോഭങ്ങളെയും മർദിച്ചൊതുക്കുന്ന ബിജെപി സർക്കാരുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുന്നതിനായാണ് തലസ്ഥാനത്ത് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നത് Read on deshabhimani.com

Related News